തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിയെ അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിയെ അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി

  • ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിയെ അഭിനന്ദനമറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തമിഴ്നാട് ജനത പുതിയ തലമുറയെയും പുതിയ ഭാവനയെയും തിരഞ്ഞെടുത്തെന്നും തമിഴ് ജനതയുടെ പ്രതീക്ഷകൾ നിറവേറ്റാൻ വിജയിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. ‘

തമിഴ്നാട് തിരഞ്ഞെടുത്തിരിക്കുന്നു. ഒരു പുതിയ തലമുറ. ഒരു പുതിയ ശബ്ദം. ഒരു പുതിയ ഭാവന. തിരു വിജയിക്ക് എന്റെ ആശംസകൾ തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ അദ്ദേഹത്തിന് കഴിയട്ടെ.’ രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )