യുഡിഎഫ് മന്ത്രിസഭാ രൂപീകരണം : അന്തിമ പട്ടിക ഇന്ന് വൈകിട്ടോടെ

യുഡിഎഫ് മന്ത്രിസഭാ രൂപീകരണം : അന്തിമ പട്ടിക ഇന്ന് വൈകിട്ടോടെ

  • കെപിസിസി പ്രസിഡന്റുമായും അദ്ദേഹം ചർച്ചകൾ നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ ഏകദേശം പരിഹരിക്കപ്പെട്ടതായും മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് വൈകിട്ടോടുകൂടി ഏകദേശ ധാരണയാകുമെന്നുമാണ് സൂചനകൾ. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഘടകകക്ഷികളുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചകൾ മന്ത്രിസഭാ രൂപീകരണത്തിൽ നിർണ്ണായകമാകും.

കോൺഗ്രസ് മന്ത്രിമാരെയും അവർക്ക് നൽകേണ്ട വകുപ്പുകളെയും സംബന്ധിച്ച പ്രാഥമിക ധാരണയിൽ എത്തിയ ശേഷം മാത്രമേ ഘടകകക്ഷികളുമായുള്ള ചർച്ചകളിലേക്ക് കടക്കാൻ കഴിയൂ എന്ന നിലപാടിലാണ് നേതൃത്വം. ഇതിന്റെ ഭാഗമായി വി.ഡി. സതീശൻ മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തി അവരുടെ ആവശ്യങ്ങൾ കേട്ടു. കെപിസിസി പ്രസിഡന്റുമായും അദ്ദേഹം ചർച്ചകൾ നടത്തിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )