പാഠപുസ്തക വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണം.കെ.പി.എസ് ടി എ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി

പാഠപുസ്തക വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണം.കെ.പി.എസ് ടി എ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി

  • കെ.പി.എസ്.ടി.എ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

വടകര:സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ എല്ലാ സ്കൂളുകളിലും മുഴുവൻ പാഠ പുസ്തകങ്ങളുംഎത്രയും പെട്ടെന്ന് വിതരണം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുംപാഠപുസ്തക വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നും കെ.പി.എസ്.ടി.എ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് സി.സബിന അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. രാധാകൃഷ്ണൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത്,സംസ്ഥാന കൗൺസിലർമാരായ പി. രഞ്ജിത്ത് കുമാർ,ഇ.ഉഷ,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ട്രഷറർ ടി.വി.രാഹുൽ, റവന്യൂ ജില്ലാ ഭാരവാഹികളായപി.പി.രാജേഷ്, എം.എസ്.ബൈജാറാണി, കെ.ഹാരിസ്,പി.രാജീവൻ,ജിതിൻ റാം,പി.പി.ദിനേശൻ,വിദ്യാദ്യാസ ജില്ലാ ഭാരവാഹികളായബാസിൽ പാലിശ്ശേരി,വി.കെ.നൗഫൽ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )