
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കാൻ മന്ത്രിസഭതീരുമാനം
- പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാൻ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ അറിയിച്ചു
തിരുവനന്തപുരം : ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും വഴിവെച്ച തിരുവനന്തപുരം-കാസർഗോഡ് സിൽവർ ലൈൻ പദ്ധതി സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാൻ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ അറിയിച്ചു.

പദ്ധതി നടപ്പാക്കാത്തതും എന്നാൽ വിജ്ഞാപനം നിലനിൽക്കുന്നതും കാരണം വർഷങ്ങളായി ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ സാധിക്കാതെ ബുദ്ധിമുട്ടിലായിരുന്ന ആയിരക്കണക്കിന് സാധാരണക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
CATEGORIES News
