
സംസ്ഥാനത്തെ വാഹനപ്രേമികളും ജെൻസികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ പച്ചക്കൊടി കാണിച്ച് മോട്ടോർ വാഹന വകുപ്പ്
- ഗതാഗത കമ്മീഷണർ തയാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ പരിശോധിച്ച് അന്തിമതീരുമാനമെടുക്കും
തിരുവനന്തപുരം :സംസ്ഥാനത്തെ വാഹനപ്രേമികളും ജെൻസികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ നടപ്പാക്കുന്നതിൽ ആദ്യ ചുവടുവെച്ച് മോട്ടോർ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പടെ 18 തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്ന് ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങൾക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗതാഗത കമ്മീഷണർ തയാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ പരിശോധിച്ച് അന്തിമതീരുമാനമെടുക്കും.

തിരഞ്ഞെടുപ്പ് കാലത്ത് ജെൻസികളുടെയും പൂക്കികളുടെയും വാഹനപ്രേമികളുടെയുമൊക്കെ ഇടയിൽ വൈറലായിരുന്നു വി.ഡി.സതീശന്റെ മോഡിഫിക്കേഷനെ അനുകൂലിച്ചുള്ള പ്രഖ്യാപനം. മുഖ്യമന്ത്രി കസേരയിലെത്തിയതിന് പിന്നാലെ ഈ പ്രഖ്യാപനം എപ്പോൾ നടക്കുമെന്ന ചോദ്യം വന്നപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ പൂക്കി ചിരി പിറന്നതും.
CATEGORIES News
TAGS THIRUVANANTHAPURAM
