
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ് ഐ ടിഅന്വേഷണംആരംഭിച്ചു
- 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
വടകര: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ചുഎസ്ഐടി. സ്ക്രീൻഷോട്ട് ഷോട്ട് ആദ്യം പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്യും. കേസിൽ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെയും മൊഴിയെടുക്കും. സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം എന്നും വടകര റൂറൽ എസ്പി ടി ഫറാഷ് പറഞ്ഞു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എസ് പി ഓഫീസിൽ ആദ്യ യോഗം ചേർന്നു. കോഴിക്കോട് റൂറൽ എസ്.പി ടി. ഫറാഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ സംഘത്തിന്റെ പ്രവർത്തനം.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരനാണ് അന്വേഷണ ചുമതല. വടകര സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ ഏഴ് പ്രമുഖ ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്.

കേസിന്റെ മുൻകാല റിപ്പോർട്ടുകളും ഡിജിറ്റൽ തെളിവുകളും പരിശോധിക്കുന്നതിനൊപ്പം, വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട അന്വേഷണ രീതികളെക്കുറിച്ചും യോഗത്തിൽ കൃത്യമായ രൂപരേഖ തയ്യാറാക്കി. സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ചു എന്ന് കണ്ടെത്തിയ ഡിവൈഎഫ്ഐ നതാവ് റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരുടെ ചോദ്യം ചെയ്യും. കേസിൽ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെയും മൊഴിയെടുക്കും.അതേസമയംവ്യാജ സ്ക്രീൻഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ പേജിൽ സജീവമാണ്. സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിന്റെ ഫേസ് പേജിലാണ് കാഫിർ സ്ക്രീൻ ഷോട്ട് ഇപ്പോഴുമുള്ളത്.
