പിഎം ശ്രീ പദ്ധതിയിൽ കൊണ്ടുപോയി കുടുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

പിഎം ശ്രീ പദ്ധതിയിൽ കൊണ്ടുപോയി കുടുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

  • യുഡിഎഫ് സർക്കാരിന്റെ പെരടിക്ക് വെച്ച് പോകാനാകില്ല

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കൊണ്ടുപോയി കുടുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അത് യുഡിഎഫ് സർക്കാരിന്റെ പെരടിക്ക് വെച്ച് പോകാനാകില്ല. പിഎം ശ്രീ ബഹുദൂരം കിലോമീറ്ററുകൾ താണ്ടിയാണ് ഞങ്ങളുടെ മുമ്പിൽ എത്തിയത്. ഒരു മാസം മാത്രമായ ഒരു സർക്കാരിൻ്റെ തലയിൽ എല്ലാം കൂടി വെച്ചിട്ട് പോകാനൊന്നും ആർക്കും കഴിയില്ല -അദ്ദേഹം പറഞ്ഞു.നിയമസഭയിൽ അടിയന്തര പ്രമേയം വന്നപ്പോൾ പ്രതിപക്ഷ നേതാവ് പറഞ്ഞില്ലേ, ഫണ്ട് കിട്ടില്ല എന്നുള്ള ഘട്ടത്തിലാണ് ഞങ്ങൾ പണം വാങ്ങിയത് എന്ന്. ഫണ്ട് കിട്ടില്ല എന്ന ഘട്ടത്തിൽ എത്തിയപ്പോൾ അതുവരെ അവർ പറഞ്ഞതൊക്കെ ഒറ്റ പറച്ചിലിൽ അവസാനിച്ചില്ലേ. ഫണ്ട് വാങ്ങി ഉപയോഗിച്ച് എല്ലാം കഴിഞ്ഞ സ്ഥിതിയാണ് ഇപ്പോ ഉള്ളത്.

ഇനി എന്ത് ചെയ്യാൻ കഴിയും എന്നുള്ളത് നോക്കാനാണ് ഞങ്ങൾ കമ്മിറ്റിയെ വെച്ചത്. അതൊക്കെ വളരെ വ്യക്തമാണ്. ഓരോ വിഷയങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വിവാദമാക്കുക മാത്രമാണ് ഇപ്പോൾ. എല്ലാം അവർ ചെയ്‌തുവെച്ചതാണ്. ഇനി അതിൽനിന്ന് തല ഊരണമെങ്കിൽ തന്നെ പരിക്കില്ലാതെ തല ഊരാൻ തന്നെ പറ്റുമോ, പറ്റുമെങ്കിൽ എങ്ങനെ ചെയ്യണം എന്ന് നോക്കാനാണ് ഒരു കമ്മിറ്റിയെ വെച്ചത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )