
എസ് എസ് എൽ സി , പ്ലസ് ടു , എൻ എം എം എസ് വിജയികളെ അനുമോദിച്ചു
- മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ എം ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു.
കീഴ്പ്പയ്യൂർ :എസ് എസ് എൽ സി , പ്ലസ് ടു , എൻ എം എം എസ് വിജയികളെ
സർവോദയ വായനശാല കീഴ്പയ്യൂർ വിജയികളെ അനുമോദിച്ചു. പ്രസ്തുത ചടങ്ങിൽ വായനശാല സെക്രട്ടറി ജതീഷ് കെ സ്വാഗതം പറഞ്ഞു. വായനശാല ജോയിന്റ് സെക്രട്ടറി കെ സി നാരായണൻ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ എം ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിബിത ടി ചടങ്ങിൽ മുഖ്യാതിഥിയായി. ഷിംജിത്ത് പി.കെ(ലൈബ്രറി കൗൺസിൽ) എ കെ രാജൻ( യുവശക്തി കലാവേദി), പി എം ശശി എന്നിവർ ആശംസ അറിയിച്ചു.

സെറീന ഓളോര നന്ദി അറിയിച്ചു.ചടങ്ങിൽ ഡോക്ടർ മുഹ്സിനെ ആദരിച്ചു.അനീഷ് കണ്ടോത്ത്,അനുശ്രീ ബിപി ,നികേഷ് കെ എം, അനുശ്രീ കെഎം, ആതിര കെ എം, ഷീനാ ദിനേശ് ,സജിത്ത് പി കെ, സായി ശ്രീരാഗ് ബി പി ,സിന്ധു വിജീഷ്, രജിന ജയൻ, ആദിത്യ ഒ, ലത ബിപി, ഇന്ദിര ബി പി ,നികേഷ് കെ, പി കെ രാമകൃഷ്ണൻ ,അഭിത്ത് ഒ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.
