റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും

  • അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ് സൈറ്റിലെ സിറ്റിസൺ ലോഗിൻ എന്നിവ വഴി അപേക്ഷ നൽകാം

തിരുവനന്തപുരം:പരമ്പരാഗത പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ് സൈറ്റിലെ സിറ്റിസൺ ലോഗിൻ എന്നിവ വഴി അപേക്ഷ നൽകാം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ, മാരക രോഗമുള്ളവർ, പട്ടികജാതിയിൽപെട്ടവർ, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത ഭവന രഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ്ഗ ഉന്നതികൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും. ഇവർ അപേക്ഷയിൽ പ്രസ്തുത വിവരം നൽകുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകൾ കൂടി നൽകണം.

ആയിരം ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ(പാർട്ട് ടൈം ജീവനക്കാർ, താത്കാലിക ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000/രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ ആദായനികുതി ദാതാക്കൾ. കുടുംബത്തിൻ്റെ പ്രതിമാസ വരുമാനം 25000/ രൂപയിലധികമുള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ ഏക ഉപജീവന മാർഗമായ ടാക്‌സി ഒഴികെ), കുടുംബത്തിൽ ആർക്കെങ്കിലം വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നോ പ്രതിമാസം 25000/ രൂപയിലധികം വരുമാനമുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻകാർഡിന് അർഹത ഉണ്ടായിരിക്കുന്നതല്ല. വിവരങ്ങൾക്ക് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം:പരമ്പരാഗത പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ് സൈറ്റിലെ സിറ്റിസൺ ലോഗിൻ എന്നിവ വഴി അപേക്ഷ നൽകാം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ, മാരക രോഗമുള്ളവർ, പട്ടികജാതിയിൽപെട്ടവർ, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത ഭവന രഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ്ഗ ഉന്നതികൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും. ഇവർ അപേക്ഷയിൽ പ്രസ്തുത വിവരം നൽകുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകൾ കൂടി നൽകണം.ആയിരം ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ(പാർട്ട് ടൈം ജീവനക്കാർ, താത്കാലിക ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000/രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ ആദായനികുതി ദാതാക്കൾ. കുടുംബത്തിൻ്റെ പ്രതിമാസ വരുമാനം 25000/ രൂപയിലധികമുള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ ഏക ഉപജീവന മാർഗമായ ടാക്‌സി ഒഴികെ), കുടുംബത്തിൽ ആർക്കെങ്കിലം വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നോ പ്രതിമാസം 25000/ രൂപയിലധികം വരുമാനമുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻകാർഡിന് അർഹത ഉണ്ടായിരിക്കുന്നതല്ല. വിവരങ്ങൾക്ക് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )