മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നെന്ന് പി എ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നെന്ന് പി എ മുഹമ്മദ് റിയാസ്

  • കൊച്ചിയിലെ പൊതുപരിപാടിയിൽ തൊട്ടടുത്തെത്തി കാണാൻ ശ്രമിച്ചിട്ടും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നെന്ന് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖത്ത് നോക്കാഞ്ഞതിനാൽ അത് ഒഴിവായെന്നും അതിൽ ആശ്വാസം ആഭ്യന്തര മന്ത്രിക്കാണ്, സ്വന്തം പാർട്ടിക്കാരെയെങ്കിലും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കാകണം എന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്ലീഡർ നിയമനത്തിൽ സർക്കാരിനെ വിമർശിച്ച കെഎസ് യു സംസ്ഥാന പ്രസിഡന്റിനോട്മുഖ്യമന്ത്രി വിഡി സതീശൻ അതൃപ്തി പരസ്യമാക്കിയത് കോൺഗ്രസിനുള്ളിൽ തന്നെ പോരിനിടയാക്കിയിരിക്കുകയാണ് .

കൊച്ചിയിലെ പൊതുപരിപാടിയിൽ തൊട്ടടുത്തെത്തി കാണാൻ ശ്രമിച്ചിട്ടും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടുന്നത് തുടരുമെന്ന് തുറന്നടിച്ച് കെഎസ് യു പ്രസിഡന്റും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. കെ എസ് യുവിന് പിന്തുണയമായി കെസി പക്ഷത്തെ മന്ത്രിമാരടക്കം കൂടുതൽ നേതാക്കൾ രംഗത്ത്വന്നത്തോടെ കടുത്ത ചേരിതിരിവിലേക്കാണ് സംസ്ഥാന കോൺഗ്രസ് നീങ്ങുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )