ജോ. ആർടിഒ ഓഫീസ് മാർച്ച് നടത്തി

ജോ. ആർടിഒ ഓഫീസ് മാർച്ച് നടത്തി

  • ഏപ്രിൽ നാലിന് ഇറങ്ങിയ സർക്കുലർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം

പേരാമ്പ്ര :ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും സംയുക്ത സമരസമിതിയും ചേർന്ന് പേരാമ്പ്ര ജോ. ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ കുത്തകവത്കരി ക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, ഏപ്രിൽ നാലിന് ഇറങ്ങിയ സർക്കുലർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

കെ.എസ്.യു ജില്ലാപ്രസിഡൻ്റ് വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അസ്ലം, ജില്ലാപ്രസിഡൻ്റ് പ്രകാശൻ അൽറിയ, രാധാകൃഷ്ണൻ കുറ്റ്യാടി, ചന്ദ്രൻ മലബാർ, നൗഷാദ് വേളം, ലിഷ ഈനാട്, ആദിൽ ആസാദ്, സുജിത് ആഗ്നേയ എന്നിവർ സംസാരിച്ചു. മാർച്ചിന് അരുൺകുമാർ, അൻവർ, നിയാസ്, ഉമൈറ, ബാബു, അൻസാർ, ബിനീഷ്, ഷാഹിന, മുരളി, രജനി തുടങ്ങിയവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )