
പ്ലസ് വൺ പ്രവേശനം; ഇന്ന് മുതൽ അപേക്ഷിക്കാം
- ജൂൺ 24 ന് ക്ലാസുകൾ ആരംഭിക്കും
കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക ഓൺലൈൻ അപേക്ഷാ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗപ്പെടുത്തി പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25വരെയാണ്.
അലോട്മെന്റ് തീയതികൾ
ട്രയൽ അലോട്ട്മെന്റ് തീയതി,മേയ് 29
ആദ്യ അലോട്ട്മെന്റ് തീയതി,ജൂൺ 5
രണ്ടാം അലോട്ട്മെന്റ് തീയതി,ജൂൺ 12
മൂന്നാം അലോട്ട്മെന്റ് തീയതി,ജൂൺ 19
24-ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.ആദ്യ അലോട്മെന്റ് കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾഅവസാനിപ്പിക്കും.
പ്രവേശനമാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിൻ മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ പരീക്ഷയിൽ ആദ്യം പരിഗണിക്കും.