ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ

ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ

  • താപനില കുറയുന്നു

കോഴിക്കോട് :വേനൽമഴ പെയ്തതോടെ ചൂടിന് ആശ്വാസമായി . മഴ കാരണം താപനില 38-ൽ നിന്ന് 32.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു . മൂന്നു ദിവസമായി പകൽച്ചൂട് വളരെ കുറഞ്ഞിട്ടുണ്ട് . വേനൽമഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവിദഗ്‌ധർ പറയുന്നത്. മൺസൂണെത്തും വരെ ഇടയ്ക്കിടെ വേനൽമഴയുണ്ടാകാനാണ് സാധ്യതയെന്നാണ് കണക്കുകൂട്ടൽ .

മൺസൂൺ മേയ് 20ന് അന്തമാനിലെത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കാ ക്കുന്നത്. കഴിഞ്ഞവർഷം 24-നാണ് അന്തമാനിൽ മൺസൂൺമഴയെത്തിയത്. സാധാരണ ഗതിയിൽ അന്തമാനിൽ മൺസൂൺ എത്തി 10-14 ദിവസത്തിനുശേഷമാണ് കേരളത്തിൽ എത്താറുള്ളത്. രണ്ടാമത്തെ ചക്രവാതപ്പാതിമൂലമാണ് കേരളത്തിൽ മൺസൂൺ തുടങ്ങാറ്. ജൂൺ ആദ്യവാരംതന്നെ കേരളത്തിൽ മൺസൂണെത്തുമെന്നാണ് പ്രതീക്ഷ. കാറ്റിന്റെ ഗതിക്കും വേഗത്തിനുമനുസരിച്ച് ഇതിൽ ഏതാനും ദിവസം മാറ്റം വരാനും സാധ്യതയുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )