
‘ഓപ്പറേഷൻ ഗ്രിപ്പ്’ രണ്ടുദിവസത്തിനിടെ പോലീസിൻ്റെ പിടിയിലായത് 501 ഗുണ്ടകൾ
- അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെയാണ് ഗുണ്ടകൾക്കെതിരെയുള്ള നടപടികൾ പോലീസ് കൂടുതൽ കർശനമാക്കിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് കേരള പോലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’ സംസ്ഥാനത്തൊട്ടാകെ ഊർജിതമായി തുടരുന്നു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം 501 ഗുണ്ടകളാണ് പോലീസിന്റെ പിടിയിലായത്.

കുറച്ചുനാളുകൾക്ക് മുൻപ് ആരംഭിച്ച പദ്ധതിയാണെങ്കിലും അടുത്തിടെ നടന്ന അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെയാണ് ഗുണ്ടകൾക്കെതിരെയുള്ള നടപടികൾ പോലീസ് കൂടുതൽ കർശനമാക്കിയത്. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ടവരെയും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും കർശനമായ നിയമനടപടികൾക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം.
CATEGORIES News
