സ്ത്രീകൾപൊതുവേദിയിൽ ഇറങ്ങിയാൽ വലിയനാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ പരാമർശത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്

സ്ത്രീകൾപൊതുവേദിയിൽ ഇറങ്ങിയാൽ വലിയനാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ പരാമർശത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്

  • സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ ധാരകളിലേക്കും വരുന്ന സമയമാണിതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

കൊച്ചി: സ്ത്രീകൾപൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ പരാമർശത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ ധാരകളിലേക്കും വരുന്ന സമയമാണിതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. തുല്യതയ്ക്ക് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ ചെയ്യുന്ന കാലമാണെന്നും ആ നിലയിൽ തന്നെ മുന്നോട്ടു പോകട്ടെയെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.കാന്തപുരത്തിന്റെ പരാമർശത്തിനുള്ളിൽ കയറി അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതാവുമായി ബന്ധപ്പെട്ട സി പി ഐ – സി പി എം പ്രശ്നത്തിലും വിഷ്ണുനാഥ് പ്രതികരിച്ചു. യു ഡി എഫ് വളരെ കംഫർട്ടബിൾ ആണ് ഇപ്പോൾ സി പി ഐ മുൻപ് കോൺഗ്രസുമായി ഊഷ്‌മളമായ ബന്ധം ഉണ്ടായിരുന്ന പാർട്ടിയാണ്. ദേശീയ തലത്തിലും കോൺഗ്രസിന്റെ മതേതര പോരാട്ടങ്ങളിൽ ഒപ്പം സി പി ഐ നിന്നിട്ടുണ്ട്. ഇപ്പോൾ എൽ ഡി എഫിൽ നേരിടുന്ന അവഹേളനത്തിന് അർഹതപ്പെട്ട പാർട്ടിയല്ല സി പി ഐ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. സി പി എം നേതാക്കന്മാർ സി പി ഐ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌. ഏതു മുന്നണിയിൽ നിൽക്കണമെന്ന് സി പി ഐ തീരുമാനിക്കേണ്ട കാര്യമാണ്.
അത് അവർ തുറന്നു പറയട്ടെയെന്നും യു ഡി എഫ് അതിനുശേഷം ആണ് തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )