പുതിയ കാലത്ത് നൂതനഅന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

പുതിയ കാലത്ത് നൂതനഅന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

  • ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് -തൂഫാൻ ജാഗരൺ -ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് -തൂഫാൻ ജാഗരൺ -ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. രാസലഹരിയാണ് ഇന്ന് ലോകം ഭരിക്കുന്നത്. ഇവയുടെ വിതരണക്കാർക്ക് കുട്ടികളുടെ ഭാഷ അറിയാം അവരുടെ സൗഹൃദവലയങ്ങളും താല്പര്യങ്ങളും അറിയാം. പുതിയ സാങ്കേതികവിദ്യയും ലഹരി വിതരണക്കാർക്ക് അറിയാം. അതിനാൽ പോലീസിന്റെ അന്വേഷണ രീതികളും മാറ്റിക്കൊണ്ടിരിക്കുകയാണ്. ലഹരിയുടെ ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. പോലീസ് ഡോഗ് സ്ക്വാഡിന് ലഹരി വസ്‌തുക്കൾ കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

പോലീസ് ഡോഗ് സ്ക്വാഡിന് ലഹരി വസ്‌തുക്കൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നൽകി വരികയാണ്. ലഹരി വ്യാപനത്തിന്റെ നൂതന വഴികൾ തടയാൻ പോലീസ് പുതിയ സംവിധാനം ആവിഷ്കരിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി ‘ഓപ്പറേഷൻ തൂഫാൻ’ മാറി.
തൂഫാന്റെ മറ്റൊരു മുഖമായ തൂഫാൻ ജാഗരണാണ് ഇപ്പോൾ നടക്കുന്നത്. ലഹരി ഉണ്ടാക്കുന്ന ദുസ്സഹമായ സാമൂഹ്യ പ്രശ്നങ്ങളെ ഓരോ വ്യക്തിയുടെയും മനസ്സിലേക്ക് എത്തിക്കുകവഴി അവരെ അതിൽ നിന്ന് മോചിപ്പിക്കുകയാണ് തൂഫാൻ ജാഗരണിന്റെ ലക്ഷ്യം.
കുടുംബങ്ങളിലും കോളേജുകളിലും സ്‌കൂളുകളിലും കൃത്യമായ ജാഗ്രത ആവശ്യമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )