
പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
- ശിക്ഷാവിധി വന്നിട്ടും സ്പീക്കറോ തെരഞ്ഞെടുപ്പ് കമ്മീഷനോ തക്കതായ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നും പാലാ മണ്ഡലം ഒഴിഞ്ഞതായി സ്പീക്കർ വിജ്ഞാപനം ഇറക്കണമെന്നുമാണ് ആവശ്യം.
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തിലാണ് പരാതിക്കാരനായ ദിനേഷ് മേനോൻ കോടതിയെ സമീപിച്ചത്. ശിക്ഷാവിധി വന്നിട്ടും സ്പീക്കറോ തെരഞ്ഞെടുപ്പ് കമ്മീഷനോ തക്കതായ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നും പാലാ മണ്ഡലം ഒഴിഞ്ഞതായി സ്പീക്കർ വിജ്ഞാപനം ഇറക്കണമെന്നുമാണ് ആവശ്യം.

മുംബൈ ബോറിവില്ലികോടതിയാണ് ചെക്ക് കേസുകളിൽ മാണി സി.കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
CATEGORIES News
