ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ ; ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ ; ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

  • അന്തർ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചിരിക്കുകയാണെന്നും എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തർ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചിരിക്കുകയാണെന്നും എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 10,918 കേസുകളാണ് തൂഫാന്റെഭാഗമായി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ 4 പേരെകൂടി പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടെ കേസിൽ ആകെ 13 പേരാണ് പിടിക്കപ്പെട്ടത്. ഗുജറാത്തിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. ഡൽഹി, ബംഗാൾ നോയിഡ എന്നിവടങ്ങളിലാണ് സംഘം ലഹരി കടത്തിയത്.


ലഹരിക്കടത്തിന്റെ സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.പ്രതികൾക്ക് പണം നൽകിയവരെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.കൂടാതെ തൂഫാൻ രണ്ടാംഘട്ടം ഈ മാസം 28 ന് ആരംഭിക്കും എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. റിപ്പോർട്ടർ ചാലൽ എംഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തിൽ ആഭ്യന്തരമന്ത്രി ഇടപെട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്യാൻ പറഞ്ഞിട്ടില്ല. ഒരു സെക്കന്റ് പോലും റിപ്പോർട്ടറിന്റെ സംപ്രേക്ഷണം തടസ്സപ്പെട്ടിട്ടില്ല. ഒരു നിയമവിരുദ്ധ കാര്യങ്ങളും നടന്നിട്ടില്ല. നിർഭയമായ മാധ്യമപ്രവർത്തനം നടത്താം.
കേരള പോലീസ്നിയമവിരുദ്ധമായി ഒന്നും റിപ്പോർട്ടർ ചാനലിൽ ചെയ്‌തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )