
കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിലൂടെ ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെ 12.54 കോടി സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തതായി സർക്കാർ
- പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകൾ പ്രിയദർശിനി പദ്ധതിയിലൂടെ യാത്ര ചെയ്യുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു
തിരുവനന്തപുരം:കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിലൂടെ ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെ 12.54 കോടി സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തതായി സർക്കാർ. പദ്ധതിയുടെ കണക്കുകൾ സർക്കാർ പുറത്തുവിട്ടു.ഈ കാലയളവിൽ വിതരണം ചെയ്ത സൗജന്യ ടിക്കറ്റുകളുടെ ആകെ മൂല്യം 266.53 കോടി രൂപയാണ്. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകൾ പ്രിയദർശിനി പദ്ധതിയിലൂടെ യാത്ര ചെയ്യുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം വിതരണം ചെയ്യുന്ന സൗജന്യ ടിക്കറ്റുകളുടെ മൂല്യം ഏകദേശം 2.75 കോടി രൂപയാണ്.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനായി കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന പദ്ധതിയാണ് പ്രിയദർശിനി. അതേസമയം കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യും.
CATEGORIES News
