
കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്
- ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ വർഷം 500 സ്കൂളുകളിൽ കതിർ കാർഷിക ക്ലബിന്റെ പ്രവർത്തനം ആരംഭിച്ചു. വരുന്ന അധ്യായന വർഷത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കതിർ ക്ലബിന്റെ പ്രവർത്തനം ആരംഭിക്കും.

സ്കൂളിൽ മാത്രമല്ല, വിദ്യാർഥികളുടെ വീടുകളിലും കൃഷി ആരംഭിക്കുന്നതാണ് പദ്ധതി. ഇതിനായി ഓരോ സ്കൂളിനും 10,000 രൂപ വീതം നൽകും.ഇതിന്റെ ഭാഗമായി കതിർ സഞ്ചാരവും കതിർ മാർക്കറ്റുമുണ്ടാകുമെന്നും ഉച്ച ഭക്ഷണ പദ്ധതിയുമായി ഇതിനെ ബന്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കുളത്തൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കോണം ഏലയിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം പദ്ധതിയെക്കുറിച്ച് പറഞ്ഞത്
CATEGORIES News
