
ഒക്ടോബർ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം
- ആഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിനായി 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം
തിരുവനന്തപുരം: ഒക്ടോബർ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് പിരിക്കും. പ്രതിമാസ, രണ്ടു മാസ ബില്ലുകൾക്ക് ഒരേ നിരക്കിലായിരിക്കും സർചാർജ് ഈടാക്കുക.

ആഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിനായി 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിൻ്റെ ഭാഗമായാണ് ഒക്ടോബറിൽ യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് ഈടാക്കുന്നത്. ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലാണ് പുതിയ സർചാർജ് ഉൾപ്പെടുത്തുക.
CATEGORIES News
