
സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുമായി ചർച്ച ഇന്ന്
- കള്ള് ഷാപ്പ് ഓണേഴ്സ് അസോസിയേഷൻ, ഡിസ്റ്റലേഴ്് ആൻഡ് ബ്രൂവറി അസോസിയേഷൻ എന്നിവരുമായി തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഇന്നത്തെ ചർച്ചകൾ നടക്കുന്നത്.
തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുമായി ചർച്ച നടത്തും. കള്ള് ഷാപ്പ് ഓണേഴ്സ് അസോസിയേഷൻ, ഡിസ്റ്റലേഴ്് ആൻഡ് ബ്രൂവറി അസോസിയേഷൻ എന്നിവരുമായി തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഇന്നത്തെ ചർച്ചകൾ നടക്കുന്നത്. നേരത്തെ മദ്യവിരുദ്ധ സംഘടനകളുമായി സർക്കാർ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.നയരൂപീകരണത്തിന്റെ തുടർനടപടികളുടെ ഭാഗമായി വരുംദിവസങ്ങളിൽ മുൻ എക്സൈസ് മന്ത്രിമാരുമായും ചർച്ചകൾ നടത്തും.

ഇതിനുപുറമേ ഇമെയിൽ വഴി പൊതുജനങ്ങൾക്കും എക്സൈസ് മന്ത്രിയെ നേരിട്ട് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിപണിയിൽ വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കണമോ എന്നതടക്കമുള്ള നിർണായക വിഷയങ്ങളിൽ മുന്നണി തലത്തിൽ ചർച്ച ചെയ്ത് യുഡിഎഫ് അന്തിമ തീരുമാനമെടുക്കും.
