പശുക്കടത്ത് ആരോപിച്ച് വീണ്ടും ആൾക്കൂട്ട കൊലപാതകം

പശുക്കടത്ത് ആരോപിച്ച് വീണ്ടും ആൾക്കൂട്ട കൊലപാതകം

  • ഡർജിലിങ് ജില്ലയിലെ ബാഗ്ഡോഗ്ര മതിഗാര മേഖലയിൽ ശനിയാഴ്ചയാണ് സംഭവം.

കൊൽക്കത്ത: പശുക്കടത്ത് ആരോപിച്ച് വീണ്ടും ആൾക്കൂട്ട കൊലപാതകം. പശ്ചിമ ബംഗാളിലെ സിലിഗുരി ബാഗ്ഡോഗ്രയിൽ രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം അടിച്ചുകൊന്നു. മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിട്ടുമുണ്ട്. ഡർജിലിങ് ജില്ലയിലെ ബാഗ്ഡോഗ്ര മതിഗാര മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. ബംഗാൾ സ്വദേശി ഷാഹിദ് അക്തർ, ഹരിയാന സ്വദേശി സജ്ജാദ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.മതിഗാരയിലെ താരബാരി ഗ്രാമത്തിൽ പുലർച്ചെ മൂന്ന് മണിയോടെ കാറിലും പിക്കപ്പ് വാനിലുമായി അഞ്ചുപേർ എത്തിയതോടെയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. പശുക്കളെ മോഷ്ടിക്കാൻ എത്തിയവരാണ് എന്ന് ആരോപിച്ച് നാട്ടുകാർ ഇവരെ പിന്തുടർന്നു ധിമാൽ മേഖലയിൽ വെച്ച് ഇവരെ പിടികൂടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.

ഇവരുടെ വാഹനങ്ങൾക്ക് തീയിട്ടു.ഗുരുതരമായി പരിക്കേറ്റ ഷാഹിദ് അക്തറും സജ്ജാദ് മുഹമ്മദും മരിക്കുകയായിരുന്നു. ഹരിയാന സ്വദേശികളായ അമീർ സത്താർ, അക്രം ഖാൻ, ആരിഫ് ഖാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )