
വാഹന മോഡിഫിക്കേഷനിൽ പുതിയ ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്
- 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്
തിരുവനന്തപുരം: വാഹനമോഡിഫിക്കേഷനിൽ പുതിയ ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്. അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷൻ ആണ് ഉത്തരവിൽ ഉൾപ്പെടുത്തിയത്. ആർസിയിൽ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം, ഒരേ മോഡലിലുള്ള എൻജിൻ മാറ്റിവയ്ക്കാം, ഒരേ മോഡലുള്ള ഷാസി മാറ്റിവയ്ക്കാം, ബോഡി ഘടന പരിഷ്കരിക്കാം, അനുയോജ്യമായ പ്രത്യേക വാഹനം ആക്കി മാറ്റാം, ഇതല്ലാതെയുള്ള മറ്റ് മോഡിഫിക്കേഷൻ അനുവദനീയമല്ലെന്നും എം.വി.ഡി ഉത്തരവിൽ വ്യക്തമാക്കി.

എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിൻറെ അനുമതിയോടെ മാത്രമേ പാടുള്ളു എന്ന് ഉത്തരവിൽ പറയുന്നു. 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. അനുവദിച്ച മാറ്റങ്ങൾ ആർ.സിയിൽ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്. ഈ ഏഴുമാറ്റങ്ങൾക്ക് പുറമേയുള്ള എല്ലാ മോഡിഫിക്കേഷനുകളും അനുമതിയില്ലാതെ വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും നിരോധിച്ചിട്ടുണ്ട്
