പ്രതിസന്ധികണക്കിലെടുത്ത് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡറുകൾ ക്ഷണിച്ച് കെഎസ്ഇബി

പ്രതിസന്ധികണക്കിലെടുത്ത് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡറുകൾ ക്ഷണിച്ച് കെഎസ്ഇബി

  • 2027 ജനുവരി 1 മുതൽ 2027 മേയ് 15 വരെയുള്ള കാലയളവിലേക്ക് ഹ്രസ്വകാല അടിസ്ഥാനത്തിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്

തിരുവനന്തപുരം : പ്രതിസന്ധി കണക്കിലെടുത്ത് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡറുകൾ ക്ഷണിച്ച് കെഎസ്ഇബി. 300 മുതൽ 1300 മെഗാവാട്ട് വൈദ്യുതിവരെ ലഭ്യമാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. 2027 ജനുവരി 1 മുതൽ 2027 മേയ് 15 വരെയുള്ള കാലയളവിലേക്ക് ഹ്രസ്വകാല അടിസ്ഥാനത്തിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്. ഈ വർഷത്തെ വൈദ്യുതി പ്രതിസന്ധി വരുംകാലങ്ങളിലും വരാതിരിക്കാനാണ് കെഎസ്ഇബിയുടെയും സർക്കാരിന്റെയും കരുതൽ നീക്കം.ടെൻഡറിലെ ഏറ്റവും കുറഞ്ഞ തുകയ്ക്ക് വൈദ്യുതി ലഭ്യമാക്കും.പത്തു രൂപയിൽ താഴെയാണ്റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി വാങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. മാനദണ്ഡങ്ങൾ പാലിച്ച് റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയ ശേഷം വൈദ്യുതി ലഭ്യമാക്കി തുടങ്ങും.വേനൽക്കാലം മുന്നിൽകണ്ടാണ്വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലേക്ക് സർക്കാർ കടക്കുന്നത്. സംസ്ഥാനത്ത്നിലവിൽ വൈദ്യുതി നിയന്ത്രണങ്ങൾക്ക് താത്കാലിക ആശ്വാസമുണ്ട്. കഴിഞ്ഞ മാസംവരെ സർക്കാർ നിയന്ത്രണങ്ങൾഏർപ്പെടുത്തിയിരുന്നു.ഇതിനെതിരെ വൻ വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വരുംകാലങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ ശ്രമം നടത്തുന്നത്. കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചും വൈദ്യുതി ശേഖരിച്ചുവെക്കാനുള്ള നടപടിക്രമങ്ങളിലേക്കാണ് സർക്കാർ കടക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )