
പൂജാ അവധി: തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
- തിരുവനന്തപുരം നോർത്ത് – മംഗളുരു ജങ്ഷൻ സ്പെഷ്യൽ (06155) 20ന് രാത്രി 7. 40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു എത്തും
തിരുവനന്തപുരം : പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളോടിക്കും. തിരുവനന്തപുരം നോർത്ത് – മംഗളുരു ജങ്ഷൻ സ്പെഷ്യൽ (06155) 20ന് രാത്രി 7. 40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു ജന്‍ പനിൽ എത്തും. മടക്ക ട്രെയിൻ രാവിലെ 10.15ന് പുറപ്പെട്ട രാത്രി 11.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. ആലപ്പുഴ വഴിയാണ് സർവീസ്. രണ്ട് സെക്കൻഡ് എസി, മൂന്ന് തേഡ് എ.സി, മൂന്ന് തേഡ് എ.സി ഇക്കോണി, സ്ലീപ്പർ -6, ജനറൽ 4 എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകൾ.

തിരുവനന്തപുരം നോർത്ത് – ചെന്നൈ താംബരം സ്പെഷ്യൽ 20ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. മടക്ക ട്രെയിൻ (06163) 21ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5ന് തിരുവനന്തപുരം നോർത്തിൽ എത്തും. നാഗർകോവിൽ, മധുര, വില്ലുപുരം വഴിയാണ് സർവീസ്, കോച്ചുകൾ തേഡ് എ.സി: 16, സ്ലീപ്പര ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചു
