
പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ വിജ്ഞാന ദർശിനി പദ്ധതിയുമായികെഎസ്ആർടിസി
- സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനൽകുന്നതിനായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജ് ഒരുക്കുകയാണ് കെഎസ്ആർടിസി
തിരുവനന്തപുരം : സൂപ്പർഹിറ്റായി മാറിയ കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ മറ്റൊരു ആശയവുമായി കെഎസ്ആർടിസി. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനൽകുന്നതിനായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജ് ഒരുക്കുകയാണ് കെഎസ്ആർടിസി.

‘വിജ്ഞാന ദർശിനി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. സാംസ്കാരിക സ്ഥാപനങ്ങൾ,പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ച് വിനോദത്തോടൊപ്പം വിദ്യാർഥികൾക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനൽകു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു
CATEGORIES News
