
കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പോലീസിന് സന്ദേശം
- സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം: കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പോലീസിന് സന്ദേശം. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ടൗൺ പോലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും കൂടുതൽ പോലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശം. കൺട്രോൾ റൂമിലേക്കാണ് യുവാവ് സന്ദേശം അയച്ചത്. തെറ്റിദ്ധരിപ്പിക്കാൻ അയച്ച വ്യാജ സന്ദേശമാണെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടീസ് നൽകി വിട്ടയക്കും
CATEGORIES News
