
ജനാധിപത്യംതുടരണമെന്ന് ആഗ്രഹം ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
- കണ്ണൂർ സി പി ഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഭാഗമായുള്ള ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: ജനാധിപത്യം തുടരണമെന്ന് ആഗ്രഹം ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂർ സി പി ഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഭാഗമായുള്ള ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ജനാധിപത്യ വ്യവസ്ഥയെ എങ്ങനെയൊക്കെ ദുർബലപ്പെടുത്താം എന്നാണ് അവർ ചിന്തിക്കുന്നത്. ആർ എസ് എസ് ചിന്താഗതിക്കാരെ സ്ഥാപനങ്ങളിൽ കുത്തിക്കയറ്റുകയാണ് ചെയ്യുന്നത്.തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കി മാറ്റുന്ന സാഹചര്യമണ് കാണുന്നത്.

ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ സമരം ചെയ്ത ഇടത് വിദ്യാർത്ഥി യുവജന സംഘടനകൾ അഭിനന്ദനം അർഹിക്കുന്നുവെന്നും വരാനിരിക്കുന്നത് തീക്ഷ്ണമായ പ്രക്ഷോഭങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒരു ജന്തർ മന്തർ അടച്ചു പൂട്ടിയപ്പോൾ ആയിരക്കണക്കിന് ഉയർന്നു വന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ ഗവർണർ രാജന്ദ്ര ആർലേക്കർ സ്ഥലം മാറി പോകുമ്പോൾ ചെയ്തത് ഭരണഘടനാ വിരുദ്ധ പ്രവർത്തനം ആണെന്നും അദ്ദേഹം പറഞ്ഞു. പി എസ് സി ചെയർമാനെ പിരിച്ചു വിടണം എന്ന ശുപാർശ ആർലേക്കർ നൽകിയിരുന്നു.
