മാവേലി, മലബാർ ഉൾപ്പെടെയുള്ള ജനപ്രിയ ട്രെയിനുകളുടെ നമ്പറുകളും പേരുകളും മാറ്റാൻ തീരുമാനം

മാവേലി, മലബാർ ഉൾപ്പെടെയുള്ള ജനപ്രിയ ട്രെയിനുകളുടെ നമ്പറുകളും പേരുകളും മാറ്റാൻ തീരുമാനം

  • ഡിവിഷണൽ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ 2027 ജനുവരി ഒന്നു മുതൽ നടപ്പിലാക്കുന്ന ഈ പരിഷ്കാരം യാത്രക്കാരിൽ ആശങ്കയ്ക്ക് ഇടയാക്കും

കാസർകോട്: റെയിൽവേയുടെ പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന മാവേലി, മലബാർ ഉൾപ്പെടെയുള്ള ജനപ്രിയ ട്രെയിനുകളുടെ നമ്പറുകളും പേരുകളും മാറ്റാൻ തീരുമാനം.ഡിവിഷണൽ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ 2027 ജനുവരി ഒന്നു മുതൽ നടപ്പിലാക്കുന്ന ഈ പരിഷ്കാരം യാത്രക്കാരിൽ ആശങ്കയ്ക്ക് ഇടയാക്കും

മൈസൂരു ഡിവിഷനും ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷനും തമ്മിലുള്ള അധികാരപരിധി മാറ്റമാണ് നമ്പർ പുനഃക്രമീകരണത്തിന് കാരണം. നിലവിൽ മംഗളൂരു മൈസൂരു ഡിവിഷന്റെ പരിധിയിലാണ്. റെയിൽവേ നമ്പറിങ് ശൈലി പ്രകാരം ട്രെയിൻ നമ്പറുകളുടെ രണ്ടാം അക്കം ഏത് സോണിലാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ മാറ്റം.എന്നാൽ മലയാളികളുടെ മനസ്സിൽ പതിഞ്ഞ പേരുകളും നമ്പറുകളും മാറ്റുന്നത് ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വലിയ പ്രയാസമുണ്ടാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കാസർകോട് ജില്ല പ്രസിഡൻ്റ് ആർ പ്രശാന്ത് കുമാർ പറഞ്ഞു. അതേസമയം, ട്രെയിനുകളുടെ നിലവിലുള്ള സ്റ്റോപ്പുകളിൽ മാറ്റവുമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ ആശങ്ക ഒഴിവാക്കാൻ റിസർവ് ചെയ്ത‌വർക്ക് ബൾക്ക് എസ്.എം.എസ് അയക്കാനും സ്റ്റേഷനുകളിൽ തുടർച്ചയായി അനൗൺസ്മെന്റ് നടത്താനും റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. വന്ദേഭാരത് ട്രെയിനുകളുടെ പേരിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )