കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി

  • ഹാഷിഷ് ഓയിൽ ആണെന്ന് സംശയിക്കുന്ന ലഹരിവസ്‌തുവാണ് തടവുകാരനിൽ നിന്ന് കണ്ടെത്തിയത്.

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി. ഹാഷിഷ് ഓയിൽ ആണെന്ന് സംശയിക്കുന്ന ലഹരിവസ്‌തുവാണ് തടവുകാരനിൽ നിന്ന് കണ്ടെത്തിയത്. ജയിലിലെ ആറാം ബ്ലോക്കിന് മുന്നിലുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് സിം കാർഡ്, മൊബൈൽ ഫോൺ, ബാറ്ററി, ചാർജർ എന്നിവ പിടിച്ചെടുത്തത്. ജയിലിനുള്ളിൽ മൊബൈൽ ഫോണുകളും ലഹരിവസ്‌തുക്കളും തുടർച്ചയായി കണ്ടെത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഈ മാസം മാത്രം നാലു തവണയാണ് ജയിലിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.

എന്നാൽഇവ ജയിലിനുള്ളിൽ എങ്ങനെ എത്തുന്നുവെന്നോ ആരാണ് എത്തിക്കുന്നതെന്നോ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.ഏറ്റവും ഒടുവിൽ നടത്തിയ പരിശോധനയിൽ സിം കാർഡും ബാറ്ററിയും ചാർജറും ഉൾപ്പെടെയുള്ള ഫോണാണ് കണ്ടെത്തിയത്. ഇതിന് പുറമെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ ആണെന്ന് സംശയിക്കുന്ന ലഹരിവസ്തു തടവുകാരനിൽ നിന്ന് പിടിച്ചെടുത്തത്. തടവുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ബോട്ടിൽ കണ്ടെത്തിയത്. ഇതിലെ വസ്തു ഹാഷിഷ് ഓയിൽ ആണോയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )