ചേരാനല്ലൂർവാഹനാപകടക്കേസിൽ പതിനേഴുകാരന് ജാമ്യം നൽകിയ ജുവനയിൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ അപ്പീലിൽ വിധി ഇന്ന്

ചേരാനല്ലൂർവാഹനാപകടക്കേസിൽ പതിനേഴുകാരന് ജാമ്യം നൽകിയ ജുവനയിൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ അപ്പീലിൽ വിധി ഇന്ന്

  • പതിനേഴുകാരനെ ഒബ്സെർവേഷൻ ഹോമിലേക്ക് അയക്കണം എന്നാണ് പോലീസിന്റെ ആവശ്യം.

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരന് ജാമ്യം നൽകിയ ജുവനയിൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ അപ്പീലിൽ ഇന്ന് വിധി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. പതിനേഴുകാരനെ ഒബ്സെർവേഷൻ ഹോമിലേക്ക് അയക്കണം എന്നാണ് പോലീസിന്റെ ആവശ്യം. അപകടദിവസം ഉണ്ടായ കാര്യങ്ങൾ ചോദിച്ചറിയണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പതിനേഴുകാരൻ സ്ഥിരമായി നിയമലംഘനം നടത്താറുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്‌ജിയുടെ മുൻകൂർ ജാമ്യപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്‌ജിയുടെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്താണ് പോലീസ് റിപ്പോർട്ട് നൽകിയത്.പ്രതി ഉന്നത സ്വാധീനമുള്ളയാളെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. ജഡ്ജി തെളിവ് നശിപ്പിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ്റെ മൊഴി എടുത്തിരുന്നു. മകൾ ജയബാലകൃഷ്‌ണൻ്റെ മകൾ ഭദ്രകീർത്തിയുടെ മൊഴിയാണ് എടുത്തത്. ഇതിനിടയിൽ 17 കാരന്റെ പേരുവിവരങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് 18 ഓളം പേർക്കെതിരെ സൈബർ പോലീസ് കേസ് എടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )