കേരളത്തിൽ സ്വർണവിലയിൽ വൻ വർധന

കേരളത്തിൽ സ്വർണവിലയിൽ വൻ വർധന

പവൻ വിലയിൽ 2360 രൂപയുടെ വർധനയുണ്ടായി

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 295 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,385 രൂപയായാണ് ഉയർന്നത്. പവൻ വിലയിൽ 2360 രൂപയുടെ വർധനയുണ്ടായി. പവൻ വില 1,07,080 രൂപയായാണ് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുതിച്ചുയരുന്നു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നിർണായക വിജയം നേടിയതിന് പിന്നാലെ ഡോളറിന്റെ മൂല്യവും യുഎസ് ട്രഷറി ബോണ്ടുകളുടെ ആദായവും താഴ്ന്നതാണ് സ്വർണവിലയ്ക്ക് കരുത്തായത്. വ്യാഴാഴ്‌ച സ്വർണവില രണ്ടാഴ്ചത്തെ ഉയരത്തിലെത്തി.

സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,134.83 ഡോളറിലെത്തി.മുൻ ദിവസത്തെ ശക്തമായ മുന്നേറ്റത്തിന് പിന്നാലെയാണ് വില വീണ്ടും ഉയർന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )