
ഉത്തർപ്രദേശ് നിയമസഭതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയേക്കുമെന്ന് സൂചന
വരുന്ന ആഴ്ചയോടെ ആരംഭിക്കുന്ന ചർച്ചയും പ്രിയങ്ക നയിക്കുമെന്നാണ് സൂചന.
ലഖ്നൗ : ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയേക്കുമെന്ന് സൂചന.
തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ ചുമതല പ്രിയങ്കയ്ക്ക് നൽകാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്തെ സംഘടന ശാക്തീകരണ ചർച്ചകളിലും സഖ്യചർച്ചകളിലും പ്രിയങ്ക പ്രധാന പങ്കുവഹിക്കുന്നുണ്ട്. വരുന്ന ആഴ്ചയോടെ ആരംഭിക്കുന്ന ചർച്ചയും പ്രിയങ്ക നയിക്കുമെന്നാണ് സൂചന. ഒദ്യോഗിക പ്രഖ്യാപനങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, സമാജ്വാദി പാർട്ടിയുമായുള്ള (എസ്.പി) സീറ്റ് വിഭജന ചർച്ചകൾക്കും താഴെത്തട്ടിലെ പ്രചാരണ ഏകോപനങ്ങൾക്കും പ്രിയങ്ക നേരിട്ട് മേൽനോട്ടം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ.

2019ലും യുപിയുടെ തെരഞ്ഞെടുപ്പ് ചുമതല പ്രിയങ്കയ്ക്ക് ഉണ്ടായിരുന്നെങ്കിലും അന്ന് കാര്യമായ സ്വാധീനനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.യുപിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി രാജ്യതലസ്ഥാനത്ത് വെച്ച് പ്രിയങ്ക കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി. എഐസിസി സംസ്ഥാന ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, സംസ്ഥാന പ്രസിഡൻ്റ് ആരാധന മിശ്ര മോന, സഹാറൻപൂർ എം.പി ഇമ്രാൻ മസൂദ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ തെരഞ്ഞെടുപ്പ് മാനേജ്മെന്റ്, കാമ്പെയ്ൻ സമിതികൾ രൂപീകരിക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് നിലവിലെ വിവരം.
