അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്

അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്

കൊലപാതകം നടന്ന സമയത്ത് ഇരുവരും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം : ശ്രീകാര്യം പാങ്ങാപ്പാറയിൽ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്. കൊലപാതകം നടന്ന സമയത്ത് ഇരുവരും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. കൃത്യം നടന്ന സ്ഥലത്തുനിന്ന് ഫൊറൻസിക് സംഘം ശേഖരിച്ച മണ്ണിൻ്റെയും ഇലകളുടെയും അവശിഷ്ടങ്ങൾക്ക് സമാനമായവ ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത വസ്ത്രങ്ങളിലും കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഒന്നാം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാന്റ്സ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പോലീസ് വീണ്ടെടുത്തത്.കൊലപാതകസമയത്ത് ഒന്നാം പ്രതി ധരിച്ചിരുന്നതായി കരുതുന്ന പാന്റ്സിലാണ് പ്രത്യേക പരിശോധന നടത്തിയത്.

അഭിരാമുമായുള്ള മൽപിടിത്തത്തിനിടെ വസ്ത്രത്തിൽ പുരണ്ട മണ്ണ്, ഇലകൾ, ചെടികളുടെ പൂക്കളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച സാമ്പിളുകളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കൊലപാതകം നടന്ന സ്ഥലത്ത് ഇന്നലെ നടത്തിയ വിശദമായ പരിശോധനയിലും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )