എൽഎസ്എസ്/യുഎസ്എസ്) പദ്ധതിയിലെ മുഴുവൻ കുടിശിക തുകയും സർക്കാർ അനുവദിച്ചു

എൽഎസ്എസ്/യുഎസ്എസ്) പദ്ധതിയിലെ മുഴുവൻ കുടിശിക തുകയും സർക്കാർ അനുവദിച്ചു

സ്കോളർഷിപ്പ് വിതരണത്തിന് 20.52 കോടി രൂപ അടിയന്തിരമായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി

തിരുവനന്തപുരം: സി.എം. കിഡ്സ്സ് സ്കോളർഷിപ്പ് (എൽഎസ്എസ്/യുഎസ്എസ്) പദ്ധതിയിലെ മുഴുവൻ കുടിശിക തുകയും സർക്കാർ അനുവദിച്ചു. സ്കോളർഷിപ്പ് വിതരണത്തിന് 20.52 കോടി രൂപ അടിയന്തിരമായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്. ഈ അധ്യയന വർഷത്തെ (2026-27) സ്കോളർഷിപ്പ് തുക മാർച്ച് 31നകം വിതരണം ചെയ്യും.

അർഹരായ മുഴുവൻ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഭാവിയിൽ സ്കോളർഷിപ്പ് തുക കുടിശ്ശികയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )