
സംസ്ഥാന സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്കുള്ള വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി സർക്കാർ
ധാരാളം പേർ മസ്റ്ററിങ് പൂർത്തിയാക്കാനുണ്ടെന്ന സാഹചര്യം പരിഗണിച്ചാണ് സർക്കാറിന്റെ പുതിയ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാന സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്കുള്ള വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി സർക്കാർ. ഇതുപ്രകാരം ഈ മാസം 30 വരെ അവസരം ലഭിക്കും. നേരത്തെ ഒക്ടോബർ 30 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.ഇനിയും ധാരാളം പേർ മസ്റ്ററിങ് പൂർത്തിയാക്കാനുണ്ടെന്ന സാഹചര്യം പരിഗണിച്ചാണ് സർക്കാറിന്റെ പുതിയ തീരുമാനം.

അതേസമയം, തീയതി നീട്ടിയത് വഴി മസ്റ്റർ ചെയ്യാത്തവർക്ക് ഈ മാസത്തെ പെൻഷൻ തടസ്സമില്ലാതെ ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.എന്നാൽ, ഈ മാസം 30-നകം മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാത്ത പക്ഷം ഡിസംബർ മാസം മുതൽ പെൻഷൻ ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
CATEGORIES News
TAGS THIRUVANANTHAPURAM
