അഴിമതിയുടെ കാര്യത്തിൽ പിണറായിയുടെ പാത മുഖ്യമന്ത്രി വി ഡി സതീശൻ പിന്തുടരുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ

അഴിമതിയുടെ കാര്യത്തിൽ പിണറായിയുടെ പാത മുഖ്യമന്ത്രി വി ഡി സതീശൻ പിന്തുടരുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ

  • ആറ് മാസം കൊണ്ട് അഴിമതിക്ക് സതീശൻ സർക്കാർ പേരെടുത്തു. വൈദ്യുതി കൊള്ള സതീശന്റെ നേതൃത്വത്തിൽ നടക്കുന്നു.

തിരുവനന്തപുരം : അഴിമതിയുടെ കാര്യത്തിൽ പിണറായിയുടെ പാത മുഖ്യമന്ത്രി വി ഡി സതീശൻ പിന്തുടരുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ആറ് മാസം കൊണ്ട് അഴിമതിക്ക് സതീശൻ സർക്കാർ പേരെടുത്തു. വൈദ്യുതി കൊള്ള സതീശന്റെ നേതൃത്വത്തിൽ നടക്കുന്നു. പിണറായിയുടെ കേസുകളിൽ സതീശൻ ഒത്തു തീർപ്പ് ഉണ്ടാക്കി.

ശബരിമല ഒരുക്കങ്ങളിൽ സർക്കാരിന് വൻ പാളിച്ചകൾ. സ്വർണ്ണ കൊള്ള കേസ് പാതിവഴിയിൽകിടക്കുന്നു. എസ്എഫ്ഐഒ കേസിൽ സർക്കാർ പിണറായിക്കും കുടുംബത്തിനും പിന്തുണ നൽകുന്നു. മസാല ബോണ്ട് വഴി 10000 കോടി രൂപ കടമെടുത്ത് കേരളത്തിലെ ജനങ്ങളെ പണയം വെച്ചു. മയിൽപീലി പരീക്ഷ നടത്താൻ അനുമതി നിഷേധിച്ച സംഭവത്തിലും സുരേന്ദ്രൻ വിമർശനമുന്നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )