എഫ് ട്യൂൺ ക്രീം പ്രമോഷനിൽ മാപ്പ് പറഞ്ഞ് ടെലിവിഷൻ താരം റെനീഷ റഹ്മാൻ

എഫ് ട്യൂൺ ക്രീം പ്രമോഷനിൽ മാപ്പ് പറഞ്ഞ് ടെലിവിഷൻ താരം റെനീഷ റഹ്മാൻ

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ബിഗ് ബോസ് താരം ഖേദം പ്രകടിപ്പിച്ചത്.

പാലക്കാട് : എഫ് ട്യൂൺ ക്രീം പ്രമോഷനിൽ മാപ്പ് പറഞ്ഞ് തടിയൂരി ഇൻഫ്ളുവൻസേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവിഷൻ താരം റെനീഷ റഹ്മാൻ. മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ച് പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിന് പിന്നിലെയാണ് താരങ്ങൾ രംഗത്തെത്തിയത്. ക്രീമിന്റെ പ്രചരണം നടത്തിയതിൽ പരസ്യമായി റെനീഷ റഹ്മാൻ അടക്കം മാപ്പ് പറയുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ബിഗ് ബോസ് താരം ഖേദം പ്രകടിപ്പിച്ചത്. ഒരു വർഷം മുമ്പാണ് എഫ് ട്യൂൺ ക്രീമിന്റെ പ്രമോഷൻ നടത്തിയതെന്നും, താൻ ഉപയോഗിച്ച ഉൽപ്പന്നങ്ങൾ മാത്രമേ സോഷ്യൽ മീഡിയയിൽ ഇതുവരെ പ്രമോട്ട് ചെയ്തിട്ടുള്ളതെന്നും റെനീഷ വ്യക്തമാക്കി.നീന്തൽ പരിശീലനത്തിനിടെ ക്ലോറിൻ വെള്ളം കാരണം മുഖത്ത് ടാൻ ഉണ്ടായ സമയത്താണ് എഫ് ട്യൂൺ ക്രീമിന്റെ പ്രമോഷൻ ലഭിച്ചത്, 14-15ദിവസത്തിലധികം ക്രീം ഉപയോഗിച്ച്പാർശ്വഫലങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി, നല്ല ഫലം ലഭിക്കുകയുംചെയ്തിനെ തുടർന്നാണ് ക്രീമിന്റെ പ്രമോഷൻ വീഡിയോ ചെയ്‌തതെന്നുംതാരം വിശദീകരിച്ചു.

എഫ് ട്യൂൺ ക്രീം ഉപയോഗിച്ച് ഒരു കുട്ടിക്ക് ആരാഗ്യ പ്രശ്നങ്ങളുണ്ടായെന്ന് വാർത്ത തന്നെ ഞെട്ടിച്ചുവെന്നും ക്രീം ഉപയോഗിച്ച വ്യക്തി എന്ന നിലയിലും പ്രമോട്ട്ചെയ്ത‌യാൾ എന്ന നിലയിലും വാർത്ത തന്നെ ഏറെ വേദനിപ്പിച്ചെന്നും പെൺകുട്ടി എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നുംറെനീഷ പ്രതികരിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )