
അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി
കേസിലെ മറ്റു പ്രതികളായ ഉമേശൻ, ഗണേശൻ, ശ്യാംജിത്, പ്രകാശൻ, അജയൻ, രാജീവൻ, എന്നിവരേയും വെറുതെ വിട്ടു
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസിലെ മറ്റു പ്രതികളായ ഉമേശൻ, ഗണേശൻ, ശ്യാംജിത്, പ്രകാശൻ, അജയൻ, രാജീവൻ, എന്നിവരേയും വെറുതെ വിട്ടു. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതിയായ അനൂപ്, 7-ാംപ്രതി പവിത്രൻ, 9 മനോഹരൻ, 10 -ാം പ്രതി ദിനേശൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. 23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാർട്ടി കോടതി വിധി നടപ്പാക്കി എന്ന പേരിൽ സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തിയ കേസിലാണ് വിധി വന്നത്. സിപിഎം നേതാക്കളായ പി ജയയരാജനും ടിവി രാജേഷും അടക്കം 31 പ്രതികൾക്കുള്ള ശിക്ഷയാണ് പ്രഖ്യാപിച്ചത്. തളിപ്പറമ്പ് അരിയിലിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാഹം അരിയിൽ വെച്ച് ആക്രമിച്ചതായിരുന്നു ഷുക്കൂർ വധത്തിന് കാരണമായത്.2012 ഫിബ്രവരി 20 ന് 11.45 നായിരുന്നു സംഭവം
