
പത്മജ വേണുഗോപാൽ ബിജെപി വിട്ടു
സ്ഥാനമാനം ലഭിക്കാത്തതിനാലല്ല പാർട്ടി വിട്ടതെന്ന് പദ്മജ മാധ്യമങ്ങളോട് പറഞ്ഞു
തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപി വിട്ടു. സ്ഥാനമാനം ലഭിക്കാത്തതിനാലല്ല പാർട്ടി വിട്ടതെന്ന് പദ്മജ മാധ്യമങ്ങളോട് പറഞ്ഞു ബിജെപിയുടെ ആശയങ്ങൾ അറിയാതെയാണ് അതിലേക്ക് എടുത്തുചാടിയതെന്നും അത് തെറ്റായിപ്പോയെന്നും അവർ പറഞ്ഞു. ഇമെയിലാണ് രാജിക്കത്ത് അയച്ചതെന്നും പത്മജ പറഞ്ഞു രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരൻ കെ മുരളീധരനോടാണ്. ചേട്ടനെ തിരിച്ചുകിട്ടിയെന്നും അതാണ് വലിയ സന്തോഷമെന്നും ഇനി മറ്റൊന്നും വേണ്ടെന്നും പത്മജ പറഞ്ഞു. കോൺഗ്രസിലെ പദവി കണ്ടല്ല ബിജെപിയിൽ നിന്ന് രാജിവച്ചത്. തെറ്റുപറ്റിയാൽ അത് ഉറക്കെ വിളിച്ചുപറയണമെന്ന് പഠിപ്പിച്ചത് അച്ഛൻ കെ കരുണാകരനായിരുന്നു ഇന്നുവരെ നരേന്ദ്രമോദി അമിത് ഷായെയോ നേരിൽ കണ്ടിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേർത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽനിന്ന് പത്മജ വിട്ടുനിൽക്കുകയായിരുന്നു.പാർട്ടിയുടെ പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
