കോൺഗ്രസിൽ ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്ന ശൈലിയല്ല ഉള്ളതെന്നു മന്ത്രി സണ്ണി ജോസഫ്

കോൺഗ്രസിൽ ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്ന ശൈലിയല്ല ഉള്ളതെന്നു മന്ത്രി സണ്ണി ജോസഫ്

മദ്യനയ ഉപസമിതി തീരുമാനമായിട്ടില്ലെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

തിരുവനന്തപുരം കോൺഗ്രസിൽ ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്ന ശൈലിയല്ല ഉള്ളതെന്നും അതു ശരിയല്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. എല്ലാവരുമായി മുന്നോട്ടുപോവാനാണ് ശ്രമിക്കുന്നത്. ആർക്കും പരിധി ലംഘിച്ചുപോവാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിസഭയിലെ ചില കാര്യങ്ങളിൽ ചർച്ചയുണ്ടായി. ചർച്ചകൾ പൂർത്തിയാകാത്തവയുമുണ്ട്. പലതിലും തീരുമാനത്തിലെത്തി.

ഏകപക്ഷീയമായി തീരുമാനത്തിലെത്തില്ല. കഴിയുന്നത് ആലോചിച്ചു തീരുമാനത്തിലെത്തണം എന്നതാണ് എന്റെ അഭിപ്രായം. യുഡിഎഫ് യോഗം ചേരാത്തതിനെക്കുറിച്ചു ചെയർമാനോടും കൺവീനറോടും ചോദിക്കണം.അനിൽകുമാറിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ല. മദ്യനയ ഉപസമിതി തീരുമാനമായിട്ടില്ലെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )