
സർക്കാർ അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകളുടെ വിൽപ്പന തടയാൻ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
സോഷ്യൽമീഡിയ വഴിയും മറ്റും ഇത്തരത്തിൽ അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകൾ വിൽക്കുന്നത് നിയന്ത്രിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളും
തിരുവനന്തപുരം: സർക്കാർ അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകളുടെ വിൽപ്പന തടയാൻ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കും. സോഷ്യൽമീഡിയ വഴിയും മറ്റും ഇത്തരത്തിൽ അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകൾ വിൽക്കുന്നത് നിയന്ത്രിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളും.

ഇങ്ങനെ തോന്നുംവിധം വിൽപ്പന നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. സർക്കാർ അംഗീകരിച്ച ക്രീമുകൾ ഉണ്ട്. അത് അല്ലാതെ ഓൺലൈനായിട്ടാണ് പലതും വരുത്തുന്നത്. എവിടെ നിർമ്മിച്ചു എന്ന് പരിശോധിച്ച ശേഷം മാത്രം മുഖത്ത് തേയ്ക്കുക. ഇപ്പോൾ തന്നെ അംഗീകൃത ക്രീമുകൾ നിരവധി ഉണ്ട്. ക്രീമുകളെ സംബന്ധിച്ച് പരാതി ലഭിക്കുന്നതിന് അനുസരിച്ച് നടപടി ഉണ്ടാവുമെന്നും ക്രീം തേച്ചാൽ ഒന്നും സൗന്ദര്യം ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
