സ്വർണവിലയിൽ വീണ്ടും വർധന

സ്വർണവിലയിൽ വീണ്ടും വർധന

പവന്റെ വിലയിൽ 1280 രൂപയുടെ വർധനയാണ് ഉണ്ടായത്

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഒരു ഗ്രാം സ്വർണത്തിൻ്റെ വിലയിൽ 160 രൂപയുടെ വർധനവുണ്ടായി. പവന്റെ വിലയിൽ 1280 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 11,600 രൂപയും പവന്റെ വില 92,800 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനയുണ്ടായി. ഗ്രാമിന് 9,495, രൂപയായും പവന് 75,960 രൂപയായും വില ഉയർന്നു.

രാജ്യാന്തര വിപണിയിലും സ്വർണം തിരിച്ചു കയറുകയാണ്. ഒരാഴ്ചയ്ക്കിടെ ഒരു വർഷത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ സ്വർണവിലയാണ് ഇപ്പോൾ തിരിച്ചുകയറുന്നത്.എഐ മേഖലയിലെ ആശങ്കകൾക്ക് താൽക്കാലിക ശമനമുണ്ടായതും യുഎസ് ഓഹരി വിപണിയിലെ വിൽപന സമ്മർദം കുറഞ്ഞതുമാണ് സ്വർണത്തിന് കരുത്തായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )