
എസ്ഐ ലിസ്റ്റിൽ ഒന്നാം റാങ്ക് നേടി നടുവത്തൂരുകാരൻ അതുൽരാജ്
- എംഎസ്പി സിപിഒ ലിസ്റ്റിലും ഒന്നാം സ്ഥാനം അതുൽരാജിനാണ്
കൊയിലാണ്ടി: സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടി നടുവത്തൂർ സ്വദേശി അതുൽരാജ്. സംസ്ഥാന തലത്തിൽ നാലര ലക്ഷത്തോളം പേർ എഴുതിയ പരീക്ഷയിലാണ് അതുൽരാജിൻ്റെ നേട്ടം. എംഎസ്പി സിപിഒ ലിസ്റ്റിലും ഒന്നാം സ്ഥാനം അതുൽരാജിനാണ്.

വെകുന്നേരങ്ങളിൽ കൊയിലാണ്ടി പെഗാസസിലാണ് അതുൽരാജ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. അതുൽരാജിന് ഒന്നാം റാങ്ക് ലഭിച്ച സന്തോഷത്തിലാണ് നാടും വീടും. ചെറുവത്ത് രാജീവന്റെയും രജനിയുടെയും മകനാണ് അതുൽരാജ്.
CATEGORIES News