
സൈറൺ മുഴങ്ങും;’കവച’മാണ് പേടി വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി
- 66 സൈറണുകളുടെ പരീക്ഷണം ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷം നടക്കും
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ‘കവചം’ സംവിധാനത്തിന്റെ പ്രവർത്തനം പരീക്ഷിക്കാൻ സംസ്ഥാനത്ത് ഇന്ന് 85 സൈണുകൾ മുഴങ്ങും. ശബ്ദത്തിനു പുറമേ ലൈറ്റുകളിലൂടെയും മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് പരിശോധിക്കുന്നത്.

മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാനാകും.
വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു. പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയത്തും, ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും നടക്കും.
CATEGORIES News