
സാഹിത്യ നഗര പദവി : കൂടുതൽ മിനുങ്ങാൻ കോഴിക്കോട്
- 16-ാമത് യുനസ്കോ ക്രിയേറ്റിവ്സിറ്റീസ് നെറ്റ് വർക്ക് വാർഷിക കോൺഫറൻസ് 2024ൽ മേയറുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും
കോഴിക്കോട്: രാജ്യത്തെ പ്രഥമ സാഹിത്യ നഗരം പദവി ലഭിച്ച കോഴിക്കോട് യുനസ്കോയുടെ ഈ വർഷത്തെ ഒത്തു ചേരലിൽ പങ്കെടുക്കും. പോർചുഗലിലെ ബ്രാഗ നഗരത്തിൽ നടക്കു ന്ന 16-ാമത് യുനസ്കോ ക്രിയേറ്റിവ്സിറ്റീസ് നെറ്റ് വർക്ക് വാർഷിക കോൺഫറൻസ് 2024 ലാണ് മേയറുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കുക.
മേയർ ഡോ. ബീന ഫിലിപ്, കില അർബൻ ചെയർപേഴ്സൻ ഡോ. അജിത് കാളിയത്ത്, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കോർപറേഷൻ കൗൺസിൽ അനുമതി നൽകികഴിഞ്ഞു.നഗരസഭയുടെ ചെലവിലാവും പ്രതിനിധിക ൾ ജൂലൈ ഒന്നു മുതൽ അഞ്ച് വരെയുള്ള സ മ്മേളനത്തിൽ പങ്കെടുക്കുക. സാഹിത്യ നഗ രം പദ്ധതിക്ക് കൂടുതൽ മാറ്റേകാൻ അന്താരാഷ്ട്ര സമ്മേളനം കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ. ബ്രാഗ 2017 മുതൽ യുനസ്കോയുടെ മീഡിയ ആർട്സ് സിറ്റി പദവി കിട്ടിയ നഗരമാണ്. വടക്കുപടിഞ്ഞാറൻ പോർചുഗീസ് ജില്ലയായ ബ്രാഗയുടെയും മിൻഹോ പ്രവിശ്യയുടെയും തലസ്ഥാനം കൂടിയാണ് ബ്രാഗ നഗരം.

55 നഗരങ്ങൾക്കാണ് 2023ൽ വിവിധ വിഭാഗങ്ങളിൽ യുനസ്കോ പദവികൾ ന ൽകിയിട്ടുള്ളത്.ലോകത്ത് ഇത് വരെ 54 നഗരങ്ങളാണ് സാഹിത്യനഗര പദവി കൈവരിച്ചത്. ഈ നഗരങ്ങളെല്ലാമായി കോഴിക്കോടിന് പ്രത്യേക ബന്ധം സ്ഥാപിക്കാനാവുമെന്നതാണ് മറ്റൊരു ഗുണം .
സാഹിത്യവുമായി ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാരം വർധിപ്പിക്കുക, പ്രസിദ്ധീകരണ ശാലകളും വായന ശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ-സാംസ്കാരിക സ്ഥാപനങ്ങളെയുമെല്ലാമടങ്ങിയ നഗരത്തിലെ സ്ഥാപനങ്ങളെയെല്ലാം കൂട്ടിയോജിപ്പിച്ച് വിവിധ പരിപാടികളും കൂട്ടായ്മകളും രൂപപ്പെടുത്തുക, വ്യവസായ- വാണിജ്യസ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കി സാഹിത്യത്തിലൂടെ കോഴിക്കോടിന് സാഹിത്യത്തിന്റെ പുതിയ മുഖം നൽകാൻ സാധിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.