മണ്ണിടിഞ്ഞു ;വടകര- തലശ്ശേരി റൂട്ടിൽ ഗതാഗത തടസം

മണ്ണിടിഞ്ഞു ;വടകര- തലശ്ശേരി റൂട്ടിൽ ഗതാഗത തടസം

  • മഴ ശക്തിയായതോടെ മണ്ണ് ഇടിയുന്നത് സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുകയാണ്

വടകര :മുക്കാളിയിൽ ദേശീയ പാതയിലേക്ക് മണ്ണ് ഇടിഞ്ഞത് കാരണം വടകര-തലശ്ശേരി റൂട്ടിൽ വൻ ഗതാഗത കുരുക്ക്.ദേശീയ പാത പ്രവർത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞു റോഡിലേക്ക് വീണത്.മഴ ശക്തിയായതോടെ ദേശീയ പാത പ്രവർത്തികൾ നടക്കുന്ന ഇടങ്ങളിൽ മണ്ണ് ഇടിയുന്നത് സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുകയാണ്. ഗതാഗത തടസവും മഴയിൽ റോഡിന്റെ അവസ്ഥയും വലിയ തോതിൽ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് യാത്രക്കാർ പറയുന്നു.

കുഞ്ഞിപ്പള്ളി, കണ്ണൂക്കര, കൈനാട്ടി എന്നിവിടങ്ങളിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )