
ഭൂമിക്ക് നേരെ കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി നാസ
- മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 2024 എം.ടി.1 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്
ഭൂമിക്ക് നേരെ വരുന്ന കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 2024 എം.ടി.1 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്. 260 അടി വ്യാസമുള്ള ഛിന്നഗ്രഹം അപകടകാരികളായാണ് ഗവേഷകർ കണക്കാക്കുന്നത്. ഭൂമിയിൽ ഇടിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകർ പറയുന്നു.
തിങ്കളാഴ്ചയാണ് ഛിന്നഗ്രഹം ഏറ്റവും അടുത്തായി എത്തുക എന്നാണ് കണക്കുകൂട്ടുന്നത്. ഭൂമിയ്ക്ക് 15 ലക്ഷം കിലോമീറ്റർ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക. വലിയ അകലമാണെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്ര തോതുകൾ വെച്ചുനോക്കിയാൽ ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കുക.
CATEGORIES News