
കനത്ത മഴ; കാറ്റിൽ മരം വീണ് വീട് തകർന്നു
- റവന്യൂ, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്
നടുവണ്ണൂർ:കാറ്റിൽ മരം വീണ് മന്ദങ്കാവ് വലിയ പറമ്പിൽ ഹരിദാസിന്റെ വീട് പൂർണമായി തകർന്ന നിലയിൽ ആണുള്ളത് .തുടർന്ന് റവന്യൂ, പഞ്ചായയത്ത് അധികൃതർ സ്ഥലം സന്ദർശിച്ചിട്ടുണ്ട് . കൂടാതെ തെങ്ങ് കടപുഴകി വീണ് പുതിയപ്പുറത്ത് മോഹൻദാസിൻ്റെ വീട് ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.
അതേപോലെ കനത്ത മഴയിൽ നടുവണ്ണൂർ പഞ്ചായത്തിലെ മന്ദങ്കാവ് ചെറേ കുഴി മീത്തൽ വെള്ളൻ്റെ വീടിൻ്റെ മുറ്റം ഇടിഞ്ഞു താഴ്ന്ന അവസ്ഥയിൽ ആണ്. മുറ്റത്തെ മണ്ണ് നീങ്ങി പോയതോടെ വീട് ഭീഷണിയിലാണ് ഉള്ളത്.
CATEGORIES News